പാലക്കാട്: ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കെ. വിദ്യയുടെ ഒളിയിടം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ പൊലിസ് പരിശോധന ശക്തമാക്കി. വിദ്യയുടെ ചില സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷണത്തിലാണ്.്സഹായം ആവശ്യപ്പട്ട് ശനിയാഴ്ച വൈകീട്ട് അഗളി പോലീസ് സൈബര്‍സെല്ലിനെ സമീപിച്ചു.
കേസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ കണ്ടെത്താല്‍ പോലീസിനായിട്ടില്ല. ശനിയാഴ്ച രാവിലെ അന്വേഷണ സംഘം വിദ്യയുടെ തൃക്കരിപ്പൂര്‍ മണിയനൊടിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് പോലീസ് സമീപത്ത് താമസിക്കുന്ന ബന്ധുക്കളുമായി സംസാരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വീടിന്റെ താക്കോല്‍ പോലീസിനു നല്കി. ബന്ധുവിന്റെയും അയല്‍വാസിയുടെയും സാന്നിധ്യത്തില്‍ വീടു തുറന്ന് ഒന്നരമണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കിട്ടിയിരുന്നില്ല. വിദ്യയുടെ ചില സുഹൃത്തുക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്തു.