എറണാകുളം ഗവ.നഴ്സിംഗ് സ്കൂളിന് എം പി ഫണ്ടില്‍ നിന്നും അനുവദിച്ച ബസിന്റെ ഫ്ളാഗ് ഓഫ് ഹൈബി ഈഡന് എം പി നിര്‍വ്വഹിച്ചു. ടി ജെ വിനോദ് എം എല്‍ എ, ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഫ്ളാഗ് ഓഫ്.
28 വര്‍ഷം പഴക്കമുണ്ടായിരുന്ന വാഹനമായിരുന്നു നഴ്സിംഗ് സ്കൂളില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഫീല്‍ഡ് വര്‍ക്കുകള്‍, ഒബ്സര്‍വേഷന്‍ സ്റ്റഡി എന്നിവയ്ക്കെല്ലാം ഉപയോഗിച്ചിരുന്ന വാഹനമായിരുന്നു ഇത്. വാഹനത്തിന്റെ കാലപ്പഴക്കം ഹൈബി ഈഡന് എം പിയുടെ ശ്രദ്ധയില്പെടുത്തിയ ഉടന്‍ തന്നെ എം പി ഫണ്ടില്‍ നിന്നും 19.15 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീദേവി എസ്, എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ ഷാ, ഗവ. സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ പി.സി ഗീത, നഴ്സിംഗ് ട്യൂട്ടര്‍ ബി.സോണി തുടങ്ങിയവര്‍ പങ്കെടുത്തു.