മൂവാറ്റുപുഴ : പാഴ് വസ്തുക്കൾ കൈയ്യിൽ കിട്ടിയാൽ ശാസ്ത്രീയ ഉപകരണൾ നിർമ്മിക്കുകയാണ് പായിപ്ര ഗവ.യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ശ്രാവൺ ഷാബു . ഇതിനോടകം തന്നെ നിരവധി ഉപകരണങ്ങളാണ് ശ്രാവൺ ഷാബുവിന്റെ കരവിരുതിൽ നിർമ്മിച്ചിട്ടുള്ളത്. പറക്കും കാർ, പുല്ലുവെട്ടു യന്ത്രം, മിക്സി, ജലത്താൽ പ്രവർത്തിക്കുന്ന ചെണ്ട, ഡ്രം, പറക്കും ഹെലികോപ്ടർ, ജല ചക്രം, ജെസിബി തുടങ്ങിയ നിരവധി ഉപകരണങ്ങൾ ശ്രാവൺ ഷാബുവിന്റെ കൈവശമുണ്ട്. പ്ലാസ്റ്റിക് കുപ്പികൾ, ഈർക്കിൽ കമ്പുകൾ, ബാറ്ററികൾ, മറ്റ് പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് ശ്രാവൺ ഉപകരണങ്ങൾ നിർമ്മിക്കുന്നത്.
ചെറുപ്പം മുതലേ ശാസ്ത്ര കണ്ടുപിടിത്തങ്ങളിൽ തൽപരനായ ശ്രാവൻ ശാസ്ത്ര ഉപകരണ നിർമ്മാണത്തിലും മറ്റും പങ്കെടുത്തിട്ടുണ്ട്. കോവിഡ് കാലത്ത് ശ്രാവൺ നിർമ്മിച്ച വിവിധ ഉപകരണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. പായിപ്ര കിണറുംപടി തെക്കേക്കര വീട്ടിൽ ഷാബുവിന്റെയും മഞ്ജുവിന്റെ മൂത്ത മകനാണ് ശ്രാവൺ ഷാബു .ഒഴിവു സമയങ്ങളിൽ വായിച്ചും കണ്ടും മസസ്സിലാക്കിയ കാര്യങ്ങൾ നിർമ്മിക്കിലാണ് ശ്രാവണിന്റെ താൽപര്യമെന്ന് അമ്മ മഞ്ജു പറയുന്നു
നവംബർ 10 അന്താരാഷ്ട്ര ശാസ്ത്രദിനത്തിൽ പായിപ്ര ഗവ.യുപി സ്കൂളിൽ ശ്രാവൺ ഷാബുവിനെ ആദരിക്കും. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ, പിടിഎ പ്രസിഡന്റ് നസീമ സുനിൽ, ഹെഡ്മിസ്ട്രസ് റഹീമ ബീവി വി എ, സീനിയർ അസിസ്റ്റന്റ് കെ എം നൗഫൽ, പിടിഎ വൈസ് പ്രസിഡന്റ് നൗഷാദ് പി ഇ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.