ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ഡിജിറ്റല്‍ വിവേചനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. ആദിവാസി മേഖലകളിലുള്‍പ്പെടെയുള്ള കണക്ടിവിറ്റി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ എല്ലാ സ്രോതസ്സുകളില്‍ നിന്നും വഴി കണ്ടെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തരവേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാകാന്‍ പാടില്ല, അതിന് വേണ്ട എല്ലാ കരുതലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. എല്ലാ സ്രോതസുകളും ഒരുമിച്ച് കൊണ്ടു പോകണം. കോവിഡ് എപ്പോള്‍ അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം എപ്പോള്‍ അവസാനിപ്പിക്കാനാകുമെന്നും പറയാനാകില്ല.
കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ കിട്ടാത്ത പ്രശ്നങ്ങളുണ്ട്. എല്ലാ സ്രോതസ്സുകളില്‍ നിന്നും അതിനുള്ള വഴി കണ്ടെത്തും. ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് അത് ഉറപ്പാക്കും. കണക്ടിവിറ്റി പ്രശ്നങ്ങളും ഉണ്ട്. അത് പരിഹരിക്കും. കുട്ടികള്‍ക്ക് മേല്‍ ഭാരമുണ്ടാകാത്ത തരത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു