കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥി ശ്രദ്ധ സതീശന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദ്യാര്‍ഥികളുമായും കോളേജ് മാനേജ്മെന്റുമായും മന്ത്രിമാരായ ആര് ബിന്ദുവും വി എന്‍ വാസവനും ചര്‍ച്ച നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. ഇതോടെ, കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു.
രണ്ടാംവര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനിയായിരുന്ന ശ്രദ്ധ സതീഷിന്റെ മരണത്തില്‍ ഹോസ്റ്റല്‍ വാര്ഡന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി സമരം ആരംഭിച്ചത്. സമരം ശക്തമായതോടെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാനും ഹോസ്റ്റല്‍ മുറികള്‍ ഒഴിയാനും മാനേജ്മെന്റ് നിര്‍ദേശം നല്‍കിയിരുന്നു.
തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ(20) വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്.ഒപ്പമുള്ള സഹപാഠികള്‍ ഭക്ഷണം കഴിക്കാന്‍ പോയപോഴായിരുന്നു സംഭവം. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.