സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളുടെ ഫലം പ്രഖ്യാപനം ജൂലൈ ആദ്യവാരം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. എസ്എസ്എല് സി പരീക്ഷകളുടെ രണ്ടാംഘട്ട മൂല്യനിര്‍ണ്ണയം തിങ്കളാഴ്ച്ച ആരംഭിച്ചുവെങ്കിലും പല ക്യാപുകളിലും അദ്യാപകര് കുറവായതിനാല്‍ സാവധാനമാണ് മൂല്യനിര്‍ണ്ണയം പുരോഗമിക്കുന്നത്. ഈ മാസം അവസാനത്തോടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാകും. കൊവിഡ് വ്യാപനവും ലോക്ക്് ഡൗണും മൂലം മാറ്റിവച്ച പരീക്ഷകള്‍ മെയ്യിലാണ് അവസാനിച്ചത്.