ആലുവ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ 8 ദിവസമായി നടന്നു വരുന്ന അധ്യാപക പരിശീലനത്തിന് നാടന്‍ പ്ലാവിന് തൈ നട്ടു കൊണ്ട് സമാപനം. ആലുവ എച്ച്.എ.സി എല്‍ പി സ്ക്കൂള് വളപ്പിലാണ് ജില്ലയിലെ അറബി- ഉറുദു അധ്യാപകര്‍ പ്ലാവിന് തൈ നട്ടത്.സംസ്ഥാന സര്‍ക്കാറിന്റെ പുതിയ പരിസ്ഥിതി സംരക്ഷണ കലണ്ടര്‍ പ്രകാരം ഓരോ സ്കൂള്‍ വളപ്പിലും ഓരോ പ്ലാവിന്‍തൈകള്‍ എങ്കിലും നട്ടുപിടിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ജില്ലാതലത്തില്‍ തന്നെ ആദ്യമായി ഈ സ്ക്കൂളില്‍ നട്ടുപിടിപ്പിച്ചത്.
ജില്ലാ അധ്യാപക പരിശീലന കേന്ദ്രം സീനിയര്‍ ലക്ചറര്‍ മുഹമ്മദ് റഫീഖ് പദ്ധതി ഉദ്ഘാടനം ചെയ്തു.എം.കെ.അബൂബക്കര്‍ ഫാറൂഖി, എന്‍.എ സലീം ഫാറൂഖി, ഇ.ഐ സിറാജ് മദനി, കെ.എ.നൗഷാദ് മാസ്റ്റര്‍, കെ.എ. മാഹിന്‍ ബാഖവി, നിസാര്‍ അഹമ്മദ് ശരീഫ്, അബ്ദുന്നാസിര്‍ പി.എ, മുഹമ്മദ് സാലിം ,ബഷീര്‍ പി.എ., മൊയ്തീന് ഷാ കെ.എം, റഫീഖ്പി.എം എന്നിവര്‍ സംസാരിച്ചു.