മൂവാറ്റുപുഴ : എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്റെ 34-ാം സംസ്ഥാന സമ്മേളനം മൂവാറ്റുപുഴയില്‍ തുടങ്ങി. സംഘടനാ പ്രസിഡന്റ് ആര് അരുണ്‍കുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സമ്പൂര്‍ണ്ണ സംസ്ഥാന കൗണ്‍സില്‍ നടന്നു. ജനറല്‍ സെക്രട്ടറി എസ് മനോജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ എ വര്‍ഗീസ് വരവു ചെലവു കണക്കും അവതരിപ്പിച്ചു. സന്തോഷ് ടി ഇമ്മട്ടി, ലിയോ കെ പി, ജലജകുമാരി എസ് എഫ്, പ്രഭ എസ്, രഞ്ജിത് വി കെ, അജിത് പോള്‍ ആന്റോ, ഡോ ജെ ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ഹയര്‍ സെക്കന്‍ഡറി അധ്യാപക പ്രകടനത്തെത്തുടര്‍ന്ന് മുനിസിപ്പല്‍ ഠൗണ്‍ ഹാളില്‍ നടന്ന പൊതു സമ്മേളനം മുന്‍ എം എല്‍ എ ജോസഫ് വാഴയ്ക്കന് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതു പോലെ പൊതുവിദ്യാഭ്യാസ മേഖലയെയും സര്‍ക്കാര്‍ തകര്‍ക്കുകയാണ് ചെയ്യുന്നതെന്ന് ജോസഫ് വാഴയ്ക്കന് . പൊതുവിദ്യാസ മേഖലയെ തകര്‍ക്കുന്ന രീതിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹൈസ്കൂള്‍- ഹയര്‍ സെക്കന്‍ഡറി ലയനവും, കീം മത്സര പരീക്ഷയുടെ മാര്‍ക്ക് ഏകീകരണത്തിലെ പ്രശ്നങ്ങളും പരിഹരിക്കണമെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് ( എ.എച്ച്.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.
ടൗണ്‍ ഹാള്‍ പരിസരത്ത് പൊതു സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ആര് അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറിയെ നശിപ്പിക്കുന്ന പരിഷ്കാരങ്ങള്‍ക്ക് എതിരെ പോരാടി വിജയം കൈവരിച്ച സംഘടനയാണ് എ.എച്ച് എസ് ടി എ എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് ഓര്‍മ്മപ്പെടുത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ഹയര്‍ സെക്കന്‍ഡറിക്ക് മേഖലാ ഓഫീസുകള്‍ ആരംഭിച്ചത്. ഇത് ലയിപ്പിച്ച് നശിപ്പിക്കാനാണ് ഇടത് പക്ഷ സര്‍ക്കാര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എസ്, ട്രഷറാര്‍ കെ എ വര്‍ഗീസ്, ഓര്ഗനൈസിംസ് സെക്രട്ടറി ജിജി തോമസ്, വൈസ് പ്രസിഡന്റ് ടി.എന്‍ വിനോദ്, നീല്‍ ടോം , മനോജ് ജോസ്, രാജേഷ് ജോസ്, സിജി സെബാസ്റ്റ്യന്‍, സെക്രട്ടറിമാരായ ബിനീഷ് കെ ആര്, യു. ടി അബുബക്കര്‍, മീന എബ്രഹാം, ജോസ് കുര്യന്, പ്രിന്‍സിപ്പല്‍ ഫോറം ചെയര്‍ മാന്‍ സന്തോഷ് ഇമ്മട്ടി, വനിതാ ഫോറം അധ്യക്ഷ എസ്. പ്രഭ,
ഷാജു കെ ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് സര്‍ക്കാര്‍ ഏകീകരണ നീക്കം ഉപേക്ഷിക്കണമെന്നും അധ്യാപകര്‍ക്ക് നല്‍കാനുള്ള ഡി എ ഉടനെ നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് ആര്. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ് മനോജ്, ട്രഷറര്‍ കെ എ വര്‍ഗീസ്, ഓര്‍ഗ. സെക്രട്ടറി ജിജി തോമസ്, വൈസ് പ്രസിഡന്റുമാരായ വിനോദ് ടി എന്‍, സിജി സെബാസ്റ്റ്യന്‍, മനോജ് ജോസ്, നീല്‍ ടോം, രാജേഷ് ജോസ്, സെക്രട്ടറിമാരായ ബ്രീസ് എം എസ് രാജ്, ജെയിംസ് എം യു, സിബി ജോസ്, ജിജി ഫിലിപ്പ്, യു റ്റി അബൂബേക്കര്‍, ജോസ് കുര്യന്, സെബാസ്റ്റ്യന്‍ ജോണ്‍, ബിനീഷ് കെ.ആര്, ഷാജു കെ ഡേവിസ്, ജ്യോതിസ് പി, മഞ്ജു ഫിലിപ്പ്, അരുണ്‍ തോമസ്, ബി സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ്വ നേതൃ സംഗമവും കലാ സന്ധ്യയും നടന്നു.