ബന്ധപെട്ടവരെ കണ്ടും മാധ്യമങ്ങള്‍ക്ക് കോടികള്‍ പരസ്യം നല്‍കിയും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു കൊച്ചി ഓഫ് ക്യാമ്പസ്. ലോക് ജനശക്തി പാര്‍ട്ടി ദേശീയ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ രമാ ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്ജിയുമായെത്തിയതോടെ മന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു
കൊച്ചി: അംഗീകാരമില്ലാത്ത ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസ് പ്രവര്‍ത്തിക്കുന്നത് ഉന്നതരുടെ ഒത്താശ്ശയോടെ. അംഗീകാരമില്ലാതെ കോഴ്സ് നടത്തിയതിനെതിരെ പരാതി ഉയരുമ്പോള്‍ ബന്ധപെട്ടവരെ കണ്ടും മാധ്യമങ്ങള്‍ക്ക് കോടികള്‍ പരസ്യം നല്‍കിയുമാണ് കാമ്പസ് പ്രവര്‍ത്തിച്ചുവന്ന കാമ്പസിനെതിരെ ഉയര്‍ന്ന പരാതികള്‍ പുറംലോകത്തെത്താതായി.
മകന് അഡ്മിഷന് വേണ്ടിയെത്തിയ ലോക് ജനശക്തി പാര്‍ട്ടി ദേശീയ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ രമാ ജോര്‍ജ് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ വഴിത്തിരിവായിരിക്കുന്നത്. അന്വേഷണത്തില്‍ ജെയ്ന്‍ കൊച്ചി കാമ്പസിന് അംഗീകാരമില്ലെന്ന് വ്യക്തമായി. രമാ ജോര്‍ജ് ഒടുവില്‍ കോടതിയിലെത്തി. അംഗീകാരമില്ലാതെ കോഴ്സ് നടത്തിയതിന് സര്‍ക്കാരിനേയും യു ജി സിയേയും ജെയ്ന്‍ യൂണിവേഴ്സിറ്റിയേയും പ്രതിചേര്‍ത്താണ് രമാ ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തിയത്. കേസ് പരിഗണിച്ച കോടതി രേഖകള്‍ ഹാജരാക്കാന്‍ ജെയ്ന്‍ യൂണിവേഴ്സിറ്റിക്ക് ഒരാഴ്ച നമയം അനുവദിച്ചിരുന്നു.
ഇതോടെയാണ് തുടക്കം മുതല്‍ ഉയര്‍ന്ന അംഗീകാരമില്ലന്ന ആക്ഷേപത്തില്‍ ഇടപെടാതിരുന്ന മന്ത്രിയുടെ ആഫീസ് അതിവേഗ ഇടപെടല്‍ നടത്തിയത്. ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് കാട്ടി യു.ജി.സി. കഴിഞ്ഞ 26ന് കൊച്ചിയില്‍ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നല്‍കിയിട്ടില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചു നല്കിയ കത്ത് പൊടിതട്ടി എടുത്തു.
കത്തിന്റെ അടിസ്ഥാനത്തില്‍ നടപടിക്ക് മുതിര്ന്നതാവട്ടെ രമ കോടതിയിലെത്തിയ ശേഷം. ഇതിന്റെ അടിസ്ഥാനത്തില്‍ പിആര്‍ഡി വഴി ഉന്നതവിദ്യാഭ്യാസ വകുപ്പ് പത്രകുറിപ്പും പുറത്തിറക്കി.
കൊച്ചി ക്യാമ്പസിലെ കോഴ്സുകള്‍ നിര്‍ത്തി വയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യു.ജി.സി.അംഗീകാരമില്ലെന്നും വിദ്യാര്‍ത്ഥികള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്കി. യൂണിവേഴ്സിറ്റിയുടെ തെറ്റായ നീക്കത്തിനെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ യു.ജി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ ദിനപത്രങ്ങളില്‍ കോടികള്‍ പരസ്യം നല്‍കിയാണ് ജെയ്ന്‍ വിദ്യാര്‍ഥികളെ കണ്ടെത്തിയിരുന്നത്. ഉപഭോക്താക്കളെ പറ്റിച്ച് പരസ്യം നല്‍കുന്നത് കുറ്റകരമാണെന്നിരിക്കെയാണ് പത്രങ്ങള്‍ പരസ്യം നല്‍കിയത്.