മൂവാറ്റുപുഴ : മൂവാറ്റുപുഴ ഉപജില്ല കായികമേളയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. ഒക്ടോബര്‍ 7 8 9 14 തീയതികളില്‍ ആയി മൂവാറ്റുപുഴ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. ഏഴിന് രാവിലെ 10 മണിക്ക് മൂവാറ്റുപുഴ മുന്‍സിപ്പല്‍ ചെയര്മാന് പി പി എല്‍ദോസ് മേള ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി എം അബ്ദുല്‍സലാം പതാക ഉയര്‍ത്തും . നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ജോസ് കുര്യാക്കോസ് അധ്യക്ഷത വഹിക്കും.
മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു ദീപശിഖ ഏറ്റുവാങ്ങും. സ്ഥിരം സമിതി അധ്യക്ഷന്മാരായ അജിമോന് അബ്ദുല്‍ ഖാദര്‍, നിസ അഷ്റഫ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 127 ഇനങ്ങളിലായി 56 ഓളം സ്കൂളുകളില്‍ നിന്നായി 1500 പ്രതിഭകള്‍ പങ്കെടുക്കും. സമാപന സമ്മേളനം ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ എട്ടുമണിക്ക് രജിസ്ട്രേഷന് നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ജെയിംസ് കെ ജെ അറിയിച്ചു