മൂവാറ്റുപുഴ: അധ്യാപക ദിനത്തില്‍ ഓണപ്പുടവയുമായി 50 വര്‍ഷം മുമ്പ് ആദ്യാക്ഷരം പകര്‍ന്നു നല്കിയ ഗുരുനാഥര്‍ക്ക് ആദരവുമായി ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.വി.എം സലാം. മുവാറ്റുപുഴ ടൗണ്‍ യു പി സ്കൂളിലെ അധ്യാപകരായിരുന്ന സരസ്വതി ടീച്ചറേയും, ശാരദ ടീച്ചറേയുമാണ് അവരുടെ വീടുകളിലെത്തി ആദരവുനല്കിയത്.
ഓണാഘോഷത്തോടനുബന്ധിച്ച് ഗുരുനാഥമാരെ നേരില്‍ കാണാനും ഓണക്കോടി സമ്മാനിക്കാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പി.വി.എം സലാം പറഞ്ഞു.അറിവിന്റെ ആദ്യക്ഷരം ചൊല്ലിത്തന്ന ഇവരുടെ പ്രാര്‍ത്ഥന കൂടിയാണ് തങ്ങളേപോലുളളവരുടെ കരുത്തെന്നും, പഴയ ഗുരുനാഥമാരെ നേരില്‍ കാണാനും ഓണക്കോടി സമ്മാനിക്കാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പി.വി.എം സലാം പറഞ്ഞു.