കോഴിക്കോട് : ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍. അണ് എയ്ഡഡ് സ്കൂളിലെ പ്യൂണ്‍ മലപ്പുറം സ്വദേശി അബ്ദുല്‍ നാസര്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇയാളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇയാള്‍ എംഎസ് സൊല്യൂഷന്‍സ് അധ്യാപകന് ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുകയായിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എം എസ് സൊല്യൂഷന്‍സിലെ അധ്യാപകരായ ഫഹദും ജിഷ്ണുവും നേരത്തേ അറസ്റ്റിലായിരുന്നു. ഫഹഹിനെ ചോദ്യം ചെയ്തതിലൂടെയാണ് ചോര്‍ച്ചയുടെ ഉറവിടം സംബന്ധിച്ച് വിവരം ലഭിച്ചത്. അതേസമയം എം എസ് സൊലൂഷ്യന്‍സ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്.