മൂവാറ്റുപുഴ : നഗരസഭ 13-ാം വാർഡിൽ 24ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി റീന ഷെരീഫ് മത്സരിക്കും. വാർഡിലെ സജീവ. കുടുംബശ്രീ പ്രവർത്തകയും കിഴക്കേക്കര മഹിളാ സമാജം ട്രഷററുമാണ്. വാർഡ് അംഗം പ്രമീള ഗിരീഷ് കുമാറിനെ അയോഗ്യയാക്കിയതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
ഫെബ്രുവരി ആറിനാണ് നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. ഏഴിന് സൂഷ്മ പരിശോധന. 10നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 24ന് വോട്ടെടുപ്പ്. 25ന് ഫലപ്രഖ്യാപനവുമുണ്ടാകും.