.മൂവാറ്റുപുഴ: ഐഡിയല്‍ അസോസിയേഷന് ഫോര്‍ മൈനോറിറ്റി എഡ്യൂക്കേഷന്‍ (ഐ.എ.എം.ഇ) എറണാകുളം സെന്‍ട്രല്‍ സോണിന്റെ കിഡ്സ് ഫെസ്റ്റ് ശനിയാഴ്ച വി.എം പബ്ലിക് സ്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ ന്യുനപക്ഷ വിഭാഗത്തിലെ 400-ല്‍ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് ഐ.എ.എം.ഇ. 16 സ്കൂളുകളാണ് സെന്‍ട്രല്‍ സോണിലുള്ളത്. ഇവിടങ്ങളില്‍ നിന്നും കെ.ജി. മുതല്‍ 2 -ആം ക്ലാസ് വരെയുള്ള 868 കുട്ടികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും.
ഏഴ് വേദികളിലായി 51 ഇനങ്ങളിലാണ് മത്സരം. രാവിലെ 8.30 ന് ആരംഭിക്കുന്ന പ്രോഗ്രാം വൈകിട്ട് ആറിന് സമാപിക്കും. ഒപ്പന, വട്ടപ്പാട്ട്, ഗ്രൂപ്പ് ഡാന്‍സ്, ആക്ഷന്‍ സോങ് തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ വേദികളെ സജീവമാക്കും. രാവിലെ ഒമ്പതിന് കിഡ്സ് ഫെസ്റ്റ് ഉദ്ഘാടനം വി.എം സ്കൂള്‍ ചെയര്മാന് അഷ്റഫ് കെ.എം നിര്‍വഹിക്കും. ഐ.എ.എം.ഇ രക്ഷാധികാരി അബ്്ദുള് കരീം സഖാഫി ഇടുക്കി അധ്യക്ഷത വഹിക്കും. വി.എം സ്കൂള്‍ പ്രിന്‍സിപ്പാളും ജനറല്‍ കണ്‍വീനറുമായ ഡോ. കെ.എം. അബ്ദുല്‍ റഷീദ് സ്വാഗതവും ഐ.എ.എം.ഇ ജനറല്‍ സെക്രട്ടറി ജുനൈദ് സഖാഫി നന്ദിയും പറയും. അര്ജുന് സിങ് അവാര്‍ഡ് നേടിയ അല്‍ അസഹര് ഗ്രൂപ്പ് ചെയര്മാന് കെ.എം മൂസയെ യോഗത്തില്‍ ആദരിക്കും. പത്രസമ്മേളനത്തില്‍ സ്കൂള്‍ ചെയര്മാന് കെ.എം. അഷറഫ്, പ്രിന്‍സിപ്പല്‍ ഡോ. കെ.എം. അബ്ദുള്‍ റഷീദ്, ഐ.എ.എം.ഇ. ജനറല്‍ സെക്രട്ടറി ജുനൈദ് സഖാഫി, സ്കൂള്‍ പി.റ്റി.എ പ്രസിഡന്റ് ഇ.കെ. ഷാജി എന്നിവര്‍ സംബന്ധിച്ചു.
.