മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ എഴുപത്തി നാല് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വി.എച്ച്.എസ് വിഭാഗത്തിൻ്റെയും ഹൈസ്കൂൾ വിഭാഗത്തിൻ്റെയും പുതിയ കെട്ടിടങ്ങളുടെ ഉത്ഘാടനവും ഹൈസ്ക്കൂൾ വിഭാഗത്തിൻ്റെ രണ്ടാം നിലയുടെ നിർമാണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ നിർവഹിച്ചു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലത ശിവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി ബേബി, ബ്ലോക്ക് മെമ്പർ ഒ.സി ഏലിയാസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.യു ബേബി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എസ് മുരളി, ബാബു തട്ടാർക്കുന്നേൽ, വൽസല ബിന്ദുകുട്ടൻ, വിപിൻദാസ്, ബിന്ദു ബേബി, പ്രിൻസിപ്പാൾ റോണി മാത്യു, പി.റ്റി.എ പ്രസിഡൻ്റ് പി.റ്റി.അനിൽകുമാർ, മദർ പി.റ്റി.എ ചെയർപേഴ്സൺ സിനിജസനൽ, എം.പി.ലാൽ, എം.എൻ മുരളി, പോൾ പൂമറ്റം, റ്റി.വി.അവിരാച്ചൻ, റനിത ഗോവിന്ദ്, ഗിരിജ എം.പി, ശോഭന എം.എം, ഷീബ എംഐ, ഡോ.അബിത രാമചന്ദ്രൻ, സുധിമോൻ എ.കെ, ഗ്രേസി കുര്യൻ, നോബിൻ, ബാബു പി.യു തുടങ്ങിയവർ പങ്കെടുത്തു