സ്കൂൾ വാഹനങ്ങൾക്ക് പന്നിയങ്കര ടോൺ പ്ലാസയിൽ ഈ മാസം ആറ് വരെ ടോൾ ഈടാക്കില്ല. ആറാം തീയതി മുതൽ സ്കൂൾ ബസ്സുകൾ നിർബന്ധമായും ടോൾ കൊടുക്കണം. ഏപ്രിൽ ഒന്നു മുതൽ നിരക്ക് കൂട്ടിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് വർധന വേണ്ടെന്ന് ദേശീയപാത അതോറിറ്റി ഉത്തരവിടുകയായിരുന്നു. സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ ഈടാക്കിയാൽ കുട്ടികളെ അണിനിരത്തി പ്രതിഷേധിക്കുമെന്നാണ് രക്ഷിതാക്കളുടെ മുന്നറിയിപ്പ്.
പന്നിയങ്കര ടോള്‍ പ്ലാസ വഴി സമീപത്തെ അഞ്ച് പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിരുന്ന വാഹനങ്ങളുടെ സൗജന്യ യാത്ര 2023ല്‍ അവസാനിച്ചിരുന്നു. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ നിന്ന് ഉള്ളവര്‍ക്കാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. 2022 മാർച്ച് 9 മുതലാണ് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. 2022 മാർച്ച് 9 മുതൽ നിരക്ക് വർധിപ്പിക്കുകയും ചെയ്തു. 2023ൽ വീണ്ടും ടോൾ നിരക്ക് വർധിപ്പിച്ചു. ആറ് പഞ്ചായത്തുകളിലുള്ളവരുടെ സൗജന്യ യാത്ര തീരുമാനം പിൻവലിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ടോൾ കമ്പനി അധികൃതർ അനുവദിച്ചിരുന്ന സൗജന്യ യാത്രാ കാലാവധി ഈ മാസം 31ന് അവസാനിക്കും.