മൂവാറ്റുപുഴ: തുടര്‍ച്ചയായി 12-ാം വര്‍ഷവും നൂറ് ശതമാനം വിജയവുമായി കിഴക്കേക്കര സര്‍ക്കാര്‍ ഹൈസ്കൂള്‍. 22-വിദ്യാര്‍ത്ഥികളാണ് ഈവര്‍ഷം ഇവിടെ പരീക്ഷ എഴുതിയത്. 22-വിദ്യാര്‍ത്ഥികളും വിജയിച്ചു. എസ്.ഷഹാനയക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. സ്കൂളിലെ ബീമ അന്‍സാറിന് ഒമ്പത് വിഷയങ്ങള്‍ക്കും എപ്ലസ് നേടി. നാല് കുട്ടികള്‍ക്ക് എട്ട് എപ്ലസും നേടിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ സമദ്-കദീജ ദമ്പതികളുടെ മകളാണ് എസ്.ഷഹാന. ടൂഷനോ, ഗ്രേസ് മാര്‍ക്കോ ഇല്ലാതെയാണ് ഷഹാന എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടിയത്.