മൂവാറ്റുപുഴ:നീണ്ട 32 കൊല്ലത്തെ ഇടവേളക്കുശേഷം നൂറു മേനി നേടിയ തര്‍ബിയത്ത് ട്രസ്റ്റ് ഹൈസ്കൂളിന് രാഷ്ട്രദീപം ഗ്രൂപ്പിന്റെ അനുമോദനം. എസ്.എസ്.എല്‍.സി.പരീക്ഷ വിജയികളെയും, അധ്യാപകരെയും രാഷ്ട്രദീപം പത്രം അനുമോദിച്ചു.
രാഷ്ട്രദീപം പത്രത്തിന്റെ അനുമോദനം ഹെഡ്മാസ്റ്റര് പി.സി.സ്കറിയ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമില്‍ നിന്ന് ഏറ്റുവാങ്ങി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന് ജില്ല പഞ്ചായത്ത് അംഗം .എന്‍ .അരുണ്‍,രാഷ്ട്രദീപം എഡിറ്റര്‍ യൂസഫ് അന്‍സാരി കൗണ്‍സിലര്‍ പി വൈ .നൂറുദ്ധീന്‍ ഡി.ഇ.ഒ സാവിത്രി അനില്‍രാജ്, ഉല്ലാസ് ചാരുത,മാധ്യമ പ്രവര്‍ത്തകരായ കെ.എം.ഫൈസല്‍(ജനയുഗം),ഫാറൂഖ് മടത്തോടത്ത്(സുപ്രഭാതം),മജീദ് മങ്ങാട്ട് എന്നിവര്‍ ചടങ്ങില്‍ സംബന്ദിച്ചു.
പ്രമുഖ വ്യവസായി ആയിരുന്ന പരേതനായ ഹാജി ടി.എം സീതി സാഹിബിന്റെ നേതൃത്വത്തില്‍ 1976ലാണ് സ്കൂള്‍ തുടങ്ങിയത്.പല ഘട്ടങ്ങളിലായി ഏറ്റവും മികച്ച വിദ്യാഭ്യസ കേന്ദ്രമാക്കി തര്‍ബിയത്തിനെ മാറ്റിയതും ഇദ്ദേഹമാണ്.പ്രാഥമീക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഇദ്ദേത്തിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായി ഇവിടെനിന്ന് നിരവധി പ്രതിഭകളെയാണ് പല ഘട്ടങ്ങളിലായി സമൂഹത്തിന് സമ്മാനിച്ചത്.
ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ തള്ളികയറ്റത്തിലും ഈകാലയളവില്‍ പിടിച്ചുനില്‍ക്കാനായതും ഇദ്ദേഹത്തിവന്റെ ദീര്‍ഘ വീക്ഷണം മൂലമെന്ന് പഴമക്കാര്‍ പറയുന്നു.അര്‍ഹമായവരെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ നിയമമാക്കും മുമ്പേ അത് തുടക്കം കുറിച്ചതും ഇദ്ദേഹമാണ്. എയിഡഡ് സ്്കൂളുകള്‍ക്ക് ആദ്യമായി വാഹനം ഏര്പ്പെടുത്തിയതം തര്‍ബിയത്തിലാണ്.
1986ലെ പ്രഥമ എസ്.എസ്.എല്‍സി ബാച്ച് നൂറുമേനി നേടി ചരിത്രമായതും ഇദ്ദേഹത്തിന്റെ കാലത്താണ്.
2009ല്‍ പിതാവിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ മകന് ടി.എസ് അമീറിന്റെ നേതൃത്വത്തിലാണ് സ്കൂളിന്റെ പ്രവര്‍ത്തനം. സ്കൂളിനെ ഹൈടെക് ആക്കുന്നതില്‍ അമീര്‍ വഹിക്കുന്ന പങ്ക് വലുതാണ്. പിതാവിനെ പോലെ സദാസമയവും സ്കൂളിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടുകൊണ്ടായിരുന്നു അമീറിന്റെയും പ്രവര്‍ത്തനം.
ഇക്കുറി പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ യൂണിവേഴ്സല്‍ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ.എ.എം നസീറിന്റെ നേതൃത്വത്തില്‍ പ്രത്യേക ട്യൂഷനും മാനേജര്‍ അമീര്‍ ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ അദ്ധ്യാന വര്‍ഷം പ്രധാന അധ്യാപകനായി ചുമതലയേറ്റ പി.സി സ്കറിയയുടെ നേതൃത്വത്തില്‍ അധ്യാപകരുടെ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് വിജയം. 156 പേരും ഇക്കുറി വിജയിച്ചതോടെ 32 കൊല്ലത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും നൂറുമേനി എത്തിയതിന്റെ സന്തോഷത്തിലാണ് തര്‍ബിയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും.