മൂവാറ്റുപുഴ നിര്‍മല കോളേജിന്റെ പ്രിന്‍സിപ്പലായി കഴിഞ്ഞ നാല് വര്‍ഷം നിസ്തുല സേവനം കാഴ്ചവച്ച ഡോ. കെ വി തോമസ് ഔദേ്യാഗിക ജീവിതത്തില്‍നിന്ന് പടിയിറങ്ങി. കോളേജിന്റെ പ്രിന്‍സിപ്പലായി 2020 ജൂണ്‍ മാസം നിയുക്തനായ ഗണിതശാസ്ത്ര പണ്ഡിതന് ഡോക്ടര്‍ കെ വി തോമസ് കോളേജിന്റെ സമഗ്രമായ ഉന്നതി സാധ്യമാക്കിയാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.
യൂ.ജി.സി. – നാക് അക്രഡിറ്റേഷനില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കോളേജിന് നേടിത്തരുന്നതില്‍ തോമസ് സാര്‍ നിര്‍ണായക പങ്കുവഹിച്ചു. നിര്‍മല കോളേജ് ഓട്ടോണമസ് പദവി കരസ്ഥമാക്കിയതും തോമസ് സാറിന്റെ നേതൃത്വത്തിലാണ്. പാഠ്യപാഠ്യനുബന്ധ പ്രവര്‍ത്തനങ്ങളില്‍ കോളേജിന് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച പ്രിന്‍സിപ്പലാണ് ഡോ. കെ വി തോമസ്. എം.ജി. സര്‍വ്വകലാശാലയില്‍ ഏറ്റവും അധികം റാങ്കുകള്‍ സ്ഥിരമായി ലഭിക്കുന്ന നിര്‍മല കോളേജിന്റെ അക്കാദമിക മികവിനും കാരണം തോമസ് സാറിന്റെ നേതൃത്വമാണ്. ദേശിയതലത്തില്‍ ചാമ്പ്യന്മാരായ നിര്‍മലയുടെ ഫുട്ബോള്‍ ടീം തുടര്‍ച്ചയായി സര്‍വ്വകലാശാല ചാമ്പ്യന്മാരാണ്. കോളേജിന്റെ സാംസ്കാരിക നിലവാരം കാത്തുസൂക്ഷിക്കുന്നതിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനും തോമസ് സാറിന് കഴിഞ്ഞു.
അധ്യാപകരെയും അനധ്യാപകരെയും സ്റ്റാഫംഗങ്ങളെയും രക്ഷകര്‍ത്താക്കളെയും പൊതുസമൂഹത്തെയും കോര്‍ത്തിണക്കി നിര്‍മലയുടെ സര്‍വോത്മുഖമായ പുരോഗതി സാക്ഷാത്കരിച്ച പ്രിന്‍സിപ്പല്‍ എന്ന സംതൃപ്തിയോടെയാണ് ഡോ കെ വി തോമസ് ഔദേ്യാഗിക ജീവിതത്തോട് വിട പറയുന്നത്. നിര്‍മല ഓട്ടോണമസ് കോളേജിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ തുടര്‍ന്നും അദ്ദേഹത്തിന്റെ സേവനം കോളേജിന് ലഭിക്കും.