രണ്ടു ദിവസത്തിനകം പമ്പ ത്രിവേണിയിലെ മണല്‍, മാലിന്യം എന്നിവ നീക്കം ചെയ്യല്‍ പൂര്‍ത്തിയാകുമെന്ന് പത്തനംതിട്ട ജില്ലാ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് വ്യക്തമാക്കി.പമ്പയില്‍ അടിഞ്ഞു കൂടിയിട്ടുള്ള മണല്‍, മാലിന്യം നീക്കം ചെയ്യുന്നതിനുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ പമ്പയില്‍ സന്ദര്‍ശനം നടത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. 73,000 ക്യുബിക് മീറ്റര്‍ മണല്‍, മാലിന്യങ്ങളാണ് ഇതുവരെ നീക്കം ചെയ്തത്. 2,000 ക്യുബിക് മീറ്റര്‍ കൂടി മാറ്റിയാല്‍ പണി പൂര്‍ത്തിയാകും. 1,28,000 മീറ്റര്‍ ക്യൂബ് മണല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനാണ് തിരുവല്ല സബ് കളക്ടര്‍ അടങ്ങിയ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.
Home District Collector രണ്ടു ദിവസത്തിനകം പമ്പ ത്രിവേണിയിലെ മണല്‍, മാലിന്യം നീക്കം ചെയ്യല്‍ പൂര്‍ത്തിയാകും