പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ പെരുമല, തേമ്പാമൂട്, ആട്ടുകല്‍, കുറ്റിമൂട് എന്നീ വാര്‍ഡുകളെ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ശിവപുരം, മുത്തന, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ തൊഴിക്കല്‍, വഴുതൂര്‍,നാരായണപുരം, നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കുറുത്താലി, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ എക്സ് സര്‍വീസ് മെന്‍ കോളനി, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ അലമുക്ക്, തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുടവന്മുഗള് (കുന്ന് ബംഗ്ലാവ് കോളനി, സൗത്ത് ബംഗ്ലാവ് കോളനി എന്നിവ മാത്രം) എന്നീ വാര്‍ഡുകളെയും കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.
ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ നിര്‍ദേശം നല്കി. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.