മാലിന്യ സംസ്കരണ രംഗത്തെ മുന്നണി പ്പോരാളികളാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍: ജില്ലാ കളക്ടര്‍
മാലിന്യ സംസ്കരണ രംഗത്തെ മുന്നണി പ്പോരാളികളാണ് ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. ക്ലീന്‍ തൃക്കാക്കര പദ്ധതിയുടെ ഭാഗമായി ഹരിത കര്‍മ്മ സേനാംഗങ്ങള്ക്കുവേണ്ടി സംഘടപ്പിച്ച ഏകദിന പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. ഈ ക്യാംപില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. നമ്മുടെ നാടിനെ മാലിന്യ മുക്തമാക്കാന്‍ ഒറ്റക്കെട്ടായി അണിനിരന്ന് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ജില്ലാ ഭരണകൂടത്തിനും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം പൊതുജനങ്ങളും ഈ ഉദ്യമത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരണമെന്നും മാലിന്യ സംസ്കരണം സുഗമമാക്കാനായി സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന വിപുലമായ കര്‍മ്മ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി ക്രമീകരിച്ച ഹെല്പ് ഡെസ്ക് നമ്പര്‍ ചടങ്ങില്‍ ജില്ലാ കളക്ടര്‍ പുറത്തിറക്കി. മാലിന്യ സംസ്കരണ ഉപാധികളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും പരാതി പരിഹാരങ്ങള്‍ക്കും നിയമവശങ്ങള്‍ അറിയുന്നതിനും ഹെല്പ് ഡെസ്ക് നമ്പറായ 8547966083 ല്‍ ബന്ധപ്പെടാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സേവനം ലഭ്യമാകുക.
കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് അധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഉണ്ണി കാക്കനാട് പദ്ധതി വിശദീകരണം നടത്തി. നഗരസഭാ വൈസ് ചെയര്മാന് എ.എ. ഇബ്രാഹിംകുട്ടി, നവകേരളം മിഷന് ജില്ലാ കോ- ഓഡിനേറ്റര്‍ എസ്. രഞ്ജിനി, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനീറ ഫിറോസ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സോമി റെജി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് നൗഷാദ് പല്ലച്ചി, കൗണ്‍സിലര്‍മാരായ അബ്ദു ഷാന, പി.എം. യൂനിസ്, സുമ മോഹനന്, അനിത ജയചന്ദ്രന്, ഹസിന ഉമ്മര്‍, ഓമന സാബു, ഷിമി മുരളി, എം.ഒ വര്‍ഗീസ്, ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ സെറിന്‍ സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.