മൂവാറ്റുപുഴ : മുറിക്കൽ പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് വില നിർണയ റിപ്പോർട്ട് (BVR ) പരിശോധിക്കുന്നതിനായി ഉന്നതതല സംഘം മൂവാറ്റുപുഴയിലെത്തി. എറണാകുളം എൽ എ ഡെപ്യൂട്ടി കളക്ടർ പി.ബി സുനി ലാലിന്റെ നേത്യത്വത്തിലുളള സംഘമാണ് പരിശോധനക്കെത്തിയത്. പാലത്തിന്റെ അപ്രോച്ച് റോഡ് ബൈപാസ് അനുബന്ധ സ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് സംഘം വില നിർണ്ണയ റിപ്പോർട്ടിൽ കൂടുതൽ പരിശോധനകൾ നടത്തിയത്.
നിലം, പുരയിടം തിരിപ്പ് റോഡുകളുടെ പ്രാധാന്യം അനുസരി ചാണ് ബി വി ആർ തയ്യാറാക്കിയത്. കഴിഞ്ഞ മൂന്നു വർഷങളായി സബ് രജിസ്റ്റാർ ഓഫിസിൽ നടന്ന മുഴുവൻ ആധാരങ്ങളും പരിശോധിച്ചാണ് വില നിർണ്ണയിച്ചത്. ജനുവരി 5 ന് കളക്ടർക്ക് സമർപ്പിച്ച ബി വി ആർ പ്രകാരമാണ് ഉന്നതതല സംഘം പരിശോധനക്കെത്തിയത്. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു, വാലുവേഷൻ അസിസ്റ്റന്റ് സജീവൻ. എം.കെ, റവന്യൂ ഇൻസ്പെക്ടർ ഷീന.പി. മാമ്മൻ, സിന്ധു (എച്ച്.സി) , ഉദ്യോഗസ്ഥരായ ഷിബു നായരമ്പലം, ദീപ. ലിസ് മൺ എനിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.