കളക്ടറേറ്റില്‍ നവീകരിച്ച ഹെല്‍പ്പ് ഡെസ്കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍വഹിച്ചു. ഭിന്നശേഷിക്കാരെയും മുതിര്‍ന്ന പൗരന്മാരെയും ലക്ഷ്യമിട്ടാണ് ഹെല്‍പ്പ് ഡെസ്ക് നവീകരിച്ചത്. പെട്രോനെറ്റ് എല്‍എന്‍ജിയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചാണ് ഹെല്‍പ്പ് ഡെസ്ക് നവീകരിച്ചത്. 12 ലക്ഷം രൂപ വിനിയോഗിച്ച് ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് നവീകരണം പൂര്‍ത്തിയാക്കിയത്. വിവിധ സേവനങ്ങള്‍ക്കായി കളക്ടറേറ്റിലെത്തുന്നവര്‍ക്ക് ഹെല്പ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താം. പുതിയ ഇരിപ്പിടങ്ങളും മേശയും റിസപ്ഷനിസ്റ്റ് ക്യാബിനും സജ്ജമാക്കിയിട്ടുണ്ട്. മനോഹരമായി രൂപകല്‍പ്പന ചെയ്ത ഭിത്തിയില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്, അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര, പെട്രോനെറ്റ് പ്ലാന്റ് ഹെഡ് യോഗാനന്ദ റെഡ്ഡി, പെട്രോനെറ്റ് സി എസ് ആര് സിനിയര്‍ മാനേജര്‍ ആശിഷ് ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.