തൃശൂര്‍: കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുമെന്നും കഴിവുള്ളവര്‍ കുട്ടികളെ സഹായിക്കുന്നതിനായി മുന്നോട്ടുവരണമെന്നും കലക്ടര്‍ കൃഷ്ണ തേജ. പറഞ്ഞു. ചുമതലയേറ്റശേഷം ലഭിച്ച ആദ്യ ശമ്പളം എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ.
2016ല്‍ അസിസ്റ്റന്റ് കളക്ടറായിരിക്കെ എസ് ഒ എസ് ചില്‍ഡ്രന്‍സ് വില്ലേജ് സന്ദര്‍ശിച്ചിരുന്നു. അന്നത്തേതിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് 22നാണ് വിആര്‍ തേജ തൃശൂര്‍ ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്നത്.നേരത്തെ തൃശൂരില്‍ എ കൗശിഗന് കളക്ടറും ഹരിത വി കുമാര്‍ സബ് കളക്ടറുമായിരുന്ന സമയത്ത് കൃഷ്ണതേജ അസിസ്റ്റന്റ് കളക്ടറായിരുന്നു. അന്നത്തെ സബ് കളക്ടറായിരുന്ന ഹരിത വി കുമാറില്‍ നിന്നാണ് കൃഷ്ണതേജ ജില്ലയുടെ പൂര്‍ണാധികാരം ഏറ്റെടുത്തത്.