ന്യൂഡല്‍ഹി: കേരളത്തില്‍ ഒരിടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 3,128 ആയി ഉയര്‍ന്നു. കോവിഡ് മൂലം ഒരു മരണവും സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലാണ്. അതേസമയം, ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടക്കുന്ന സംസ്ഥാനവും കേരളമാണ്.
രാജ്യത്ത് ബുധനാഴ്ച 412 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 4,093 ആയി. കര്‍ണാടകയില്‍ 344 പേര്‍ക്കും മഹാരാഷ്ട്രയില്‍ 50 പേര്‍ക്കും ഗോവയില്‍ 37 പേര്‍ക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് രോഗത്തില്‍ നിന്ന് സുഖംപ്രാപിച്ചവരുടെ ആകെ എണ്ണം 44,472,756 ആയി.
ബുധനാഴ്ച ഇന്ത്യയില്‍ 110 പേര്‍ക്കാണ് ഒമിക്രോണിന്റെ ഉപ വകഭേദമായ ജെ.എൻ 1 കണ്ടെത്തിയത്. ഇതില്‍ ആറ് പേര് കേരളത്തില്‍ നിന്നുള്ളവരാണ്. ന്യൂഡല്‍ഹിയിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിശോധനക്ക് അയച്ച മൂന്ന് സാമ്ബിളുകളില്‍ രണ്ടെണ്ണത്തില്‍ ഒമിക്രോണ്‍ വകഭേദവും സ്ഥിരീകരിച്ചു.