ഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇ.ഡിയുടെ ഒന്‍പതാമത്തെ സമന്‍സ്. വ്യാഴാഴ്ച ഹാജരാകാനാണ് നിര്‍ദേശം. എട്ടുതവണ സമന്‍സ് അയച്ചിട്ടും കേജ്രിവാള് ഹാജരായിരുന്നില്ല. അതേസമയം കേജ്രിവാളിനെതിരെ ഇ.ഡി മറ്റൊരു കേസ് കൂടി എടുത്തതായി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി ജലബോര്‍ഡുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം. കെട്ടിച്ചമച്ച ഈ കേസിലാണ് കേജ്രിവാളിനെ വിളിപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേജ്രിവാളിനെ അഴിക്കുള്ളിലാക്കാനാണ് ശ്രമമെന്ന് മന്ത്രി അതിഷി പറഞ്ഞു.