ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് മൂന്നിന് പ്രഖ്യാപിക്കുന്നതോടെ മാതൃക പെരുമാറ്റച്ചട്ടവും നിലവില്‍ വരും.
സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പെരുമാറ്റച്ചട്ടം ബാധകമാണ്. സര്‍ക്കാരിന്റെ സാധാരണ പ്രവര്‍ത്തനങ്ങളില്‍ അടക്കം ഇതോടെ നിയന്ത്രണം വരും.
1960ല്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടമാണ് ചില മാറ്റങ്ങളോടെ ഇപ്പോഴും നിലവിലുള്ളത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പറയുന്ന ‘ലീപ് ഓഫ് ഫെയ്ത്’ പുസ്തകത്തിലാണ് കേരളത്തിലാണ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഉത്ഭവമെന്ന കാര്യം പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.