ഡല്‍ഹി : പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയില്‍ നടപടിയെടുത്ത് ലോക്സഭാ സെക്രട്ടറിയറ്റ്. സുരക്ഷയുടെ ഉത്തരവാദിത്തം ലോക്സഭാ സെക്രട്ടറിയേറ്റിനെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഴ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു.