ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ലഷ്കര്‍-ഇ-ത്വയ്ബ സംഘടനയുമായി ബന്ധമുള്ള ഒരു ഭീകരൻ പിടിയില്‍. ഉഷ്കര നിവാസിയായ മുദാഹിര് അഹമ്മദ് ബട്ട് എന്ന ഭീകരനെയാണ് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും മാരകായുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു
കഴിഞ്ഞ ദിവസമാണ് നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-ത്വയ്ബയുമായി ബന്ധമുള്ള ഭീകരനെ സൈന്യം പിടികൂടുന്നത്. സൈന്യത്തിനും കശ്മീര്‍ പോലീസിനും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബാരാമുള്ളയിലെ ഉഷ്കരയിലെ ചെക്ക്പോസ്റ്റിന് സമീപം വച്ച് ഭീകരനെ സൈന്യം വളഞ്ഞത്.
ചെക്ക്പോസ്റ്റില്‍ പരിശോധനയ്ക്കിടെയാണ് ഇയാള്‍ നടന്നു വരുന്നതായി സൈന്യത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട മുദാഹീര് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സൈന്യം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്നും ഗ്രനേഡുകളടക്കമുള്ള വസ്തുക്കള്‍ പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.