ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയില്‍ കേരളത്തിന് സുപ്രീംകോടതിയില്‍ താത്കാലിക ആശ്വാസം. സംസ്ഥാനത്തിന് പ്രത്യേക പരിഗണന നല്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
സാമ്ബത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി കേരളത്തിന് ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് നിർദേശിച്ച സുപ്രീംകോടതി പ്രത്യേക സാഹചര്യത്തില്‍ ഇളവുനല്‍കുന്നതില്‍ എന്താണ് തെറ്റെന്നും ചോദിച്ചു.
ഇപ്പോള്‍ നല്കുന്ന തുക അടുത്ത വർഷത്തെ സംഖ്യയില്‍ ഉള്‍പ്പെടുത്താം. തീരുമാനം ബുധനാഴ്ച രാവിലെ 10.30നു മുമ്ബായി അറിയിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഇതനുസരിച്ച് 5,000 കോടി ഏപ്രില്‍ ഒന്നിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചു.