ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്.
ഭരണഘടനയുടെ 370ാം അനുച്ഛേദം ഭേദഗതി ചെയ്താണ് പ്രത്യേക പദവി റദ്ദാക്കിയത്. ഈ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് പൊതുതാല്പര്യ ഹര്‍ജികള്‍ വന്നത്.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാകും ഇന്ന് വിധി പറയുക. ഭരണഘടനാ അനുച്ഛേദം ഭേദഗതി ചെയ്ത് 2019 ഓഗസ്റ്റിലാണ് ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. 2020ല്‍ ഇതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് രണ്ട് മുതല്‍ 16 ദിവസം സുപ്രീം കോടതി വാദം കേട്ടു.
പ്രത്യേക പദവി എടുത്ത് കളഞ്ഞത് സംബന്ധിച്ച് 23 ഹര്‍ജികളാണ് സുപ്രീം കോടതി മുമ്ബാകെ എത്തിയത്. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ വിധിയാകും ഇത്.
കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജമ്മു കാഷ്മീരിലെ ജനങ്ങളിലേക്ക് എത്തുന്നതിന് ഭരണഘടനയുടെ 370ാം അനുച്ഛേദം തടസ്സമായിരുന്നെന്നായിരുന്നു കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം.