ന്യൂഡല്‍ഹി: രാജ്യന്തര വിദഗ്ധരെ ഉള്‍പ്പെടുത്തി മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ പരിശോധന ഉടൻ നടത്തണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍.
നിഷ്പക്ഷമായ അന്വേഷണത്തിന് മേല്‍നോട്ട സമിതി ചെയര്മാന് നിര്‍ദ്ദേശം നല്‍കണമെന്നും ജലവിഭവ വകുപ്പ് സെക്രട്ടറി അശോക് കുമാര്‍ സിംഗ് അഭിഭാഷകൻ ജി. പ്രകാശ് മുഖേന സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തില്‍ പറയുന്നു. വിഷയം ജനുവരി മൂന്നാം വാരം സുപ്രീംകോടതി പരിഗണിച്ചേക്കും.
ഐക്യരാഷ്ട്രസഭയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍, എൻവയോണ്‍മെന്റ് ആൻഡ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ പഴക്കമുള്ള ആറു ഡാമുകളിലൊന്നാണ് മുല്ലപ്പെരിയാര്‍.