ചത്തീസ്ഗഡ് : പോളിങ്ങിനിടെ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം, ജവാന് പരുക്കേറ്റുനിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങ്ങിനിടെ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം. സുക്മ തോണ്ടമാര്‍കയില്‍ സ്ഫോടനത്തില്‍ സി.ആര്.പി.എഫ് ജവാന് പരുക്കേറ്റു. മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് എല്ലാ ബൂത്തുകളിലും കേന്ദ്രസേന വിന്യാസമുണ്ട്. രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയുണ്ട്.
ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന മിസോറമില്‍ പോളിങ് തുടങ്ങി. മിസോറമില്‍ തൂക്കുസഭ വരില്ലെന്ന് മുഖ്യമന്ത്രി സോറാംതംഗ. ഭരണകക്ഷിയായ എം.എന്‍.പി 25 സീറ്റോ അതില്‍ കൂടുതലോ നേടുമെന്ന് മുഖ്യമന്ത്രി സോറാംതംഗ ഐസ്വാള്‍ നോര്‍ത്തിലെ ബൂത്തില്‍ വോട്ടുചെയ്ത ശേഷം പറഞ്ഞു.