ന്യൂഡൽഹി: ഡൽഹി എയിംസിൽ തീപ്പിടിത്തം. ആശുപത്രിയിലെ എൻഡോസ്കോപ്പി വിഭാഗത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
തീപ്പിടിത്തത്തെ തുടർന്ന് രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ആറു യൂണിറ്റ് ഫയർ എഞ്ചിനുകളിലെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.