ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് തെറ്റിദ്ധാരണയാണെന്നും ഇവിടെ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ലെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ക്രൈസ്തവ മതസ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ധിച്ചു. ഇതെല്ലാം മറച്ചുവച്ച് സംഘപരിവാര്‍ കേക്കുമായി മതമേലധ്യക്ഷൻമാരെ കാണാൻ പോകുന്നു. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ കേരളത്തിലെ ക്രൈസ്തവ സമൂഹം ആട്ടിയോടിക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേര്‍ത്തു.
ബിജെപിയും സിപിഎമ്മും തമ്മില്‍ ബന്ധമാണ്. 38-ാമത്തെ തവണയാണ് ലാവ്ലിൻ കേസ് മാറ്റി വയ്ക്കുന്നത്. സിബിഐ അഭിഭാഷകൻ ഹാജരാകുന്നില്ല. ഇത് സിപിഎം- സംഘപരിവാര്‍ ശക്തികള്‍ തമ്മിലുള്ള ധാരണയാണ്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ കുഴല്‍പ്പണ കേസില്‍ കേരള സര്‍ക്കാര്‍ സഹായിച്ചെന്നും അദ്ദേഹം ആരോപിച്ചു.