രാവിലെ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. എഴുത്തുകാരായ ഗീത ഹരിഹരന്, സൊഹൈല്‍ ഹാഷ്മി എന്നിവര്‍ അടക്കം 15ഓളം പേരുടെ വീടുകളിലാണ് പരിശോധന നടന്നത്.
തങ്ങളുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതായി മാധ്യപ്രവര്‍ത്തകര്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. റെയ്ഡിന്റെ കാരണമെന്താണെന്ന് പോലീസ് അറിയിച്ചിട്ടില്ലെന്നും ഇവര്‍ പ്രതികരിച്ചിരുന്നു.
അതേസമയം ന്യൂസ് ക്ലിക്ക് എന്ന മാധ്യമസ്ഥാപനവുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് പരിശോധനയെന്നാണ് പോലീസിന്റെ വിശദീകരണം. ചൈനയില്‍നിന്ന് ഫണ്ട് ലഭിക്കുന്നതായി ആരോപിച്ച് നേരത്തേ ന്യൂസ് ക്ലിക്കിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം.
ഇവിടെനിന്ന് ലഭിക്കുന്ന ഫണ്ടുപയോഗിച്ച് ചൈനയെ പ്രകീര്‍ത്തിക്കുന്ന ലേഖനങ്ങള്‍ എഴുതുന്നുവെന്നും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് ആരോപണം.