ന്യൂഡല്‍ഹി: ആദായ നികുതി പരിധിയില്‍ മാറ്റം വരുത്താതെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നിലവിലെ നിരക്കുകള്‍ തുടരും.
പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിലും മാറ്റമില്ല. ഇറക്കുമതി തീരുവകളിലും മാറ്റമില്ലാതെയാണ് ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
2025 സാമ്പത്തിക വർഷത്തിലെ നികുതി വരുമാനം 26.02 ലക്ഷം കോടി രൂപയായെന്നും ധനമന്ത്രി വ്യക്തമാക്കി.
ഈ സാമ്പത്തിക വർഷത്തോടെ ധനക്കമ്മി 4.5 ശതമാനത്തില്‍ താഴെയായി കുറയ്ക്കാൻ ലക്ഷ്യമിടുന്നു. മൊത്ത വിപണിയില്‍ 14.13 ലക്ഷം കോടി രൂപ കടമെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി.