മലപ്പുറം: പെരിന്തൽമണ്ണയിൽ നടന്ന സെവൻസ് മത്സരത്തിനിടെ ഫുട്ബോൾ താരം ധനരാജ് (39) കുഴഞ്ഞ് വീണ് മരിച്ചു. മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ, വിവ കേരള എന്നീ ടീമുകളിൽ അംഗമായിരുന്നു ധനരാജ്. മുൻ സന്തോഷ് ട്രോഫി താരമായിരുന്നു. മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം ധനരാജ് പറയുകയും ഉടൻ കുഴഞ്ഞു വീഴുകയും ആയിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കൽ സംഘവും എത്തി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അര മണിക്കൂറിനകം മരണം സംഭവിച്ചു. .