കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈന്ജിത്തിനെയാണ് വൈക്കം നാനാടത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.
വീട്ടിലെ സ്റ്റെയര്‍കേസില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. സംഭവസമയം ഷൈന്ജിത്തിന്റെ അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. . ഭാര്യ പ്രസവവുമായി ബന്ധപ്പെട്ട് അവരുടെ വീട്ടിലായിരുന്നു. അഞ്ചുദിവസമായി മെഡിക്കല്‍ അവധിയിലായിരുന്ന ഷൈന്‍ജിത്ത് ചൊവ്വാഴ്ച തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. മൃതദേഹം വൈക്കം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.