കണ്ണൂർ ഏച്ചൂർ മാച്ചേരി കുളത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ (10) ,ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്.ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സമീപത്ത് ജോലി ചെയ്യുന്നവരെത്തിയായിരുന്നു കുട്ടികളെ കുളത്തിന് പുറത്തെടുത്തത്
ഇരുവരും അയൽവാസിയായ മറ്റൊരു കുട്ടിയോടൊപ്പം തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കുളത്തിനടിയിൽ ചെളി പുതഞ്ഞിരുന്നതിനാൽ രണ്ടുപേർ അതിൽ അകപ്പെട്ടുപോവുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. അഞ്ചരക്കണ്ടി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളാണ് ഇരുവരും.