വയനാട്: പനി ബാധിച്ച് വയനാട്ടില്‍ നാല് വയസ്സുകാരി മരിച്ചു. തൃശ്ശിലേരി സ്വദേശികളായ അശോകന്- അഖില ദമ്പതികളുടെ മകള്‍ രുദ്രയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി കൂടിയതിനെ തുടര്‍ന്ന് മേപ്പടി വിംസ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററില്‍ തുടരവെ ഇന്ന് രാവിലെയാണ് കുട്ടിമരിച്ചത്.