മൂവാറ്റുപുഴ: നായപരിശീലകനായ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. കുട്ടമ്പുഴ കുട്ടിയാംചാല് മരപ്പാലം പറമ്പത്തുപടവില് ശ്രീധരന്റെ മകന് ശ്രീജോ(38)വിനെയാണ് ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന മൂവാറ്റുപുഴ മുടവൂര്‍ വെളിയത്തുപടി കരിപ്പാക്കുടിയിലെ പുളിമരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്.
ഇയാള്‍ പരിശീലനത്തിനും മറ്റുമായി വാടക വീട്ടില്‍ എത്തിച്ചിരുന്ന നായ്ക്കളും വളര്‍ത്തു മൃഗങ്ങളും നിര്‍ത്താതെ കുരയ്ക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്നത് കേട്ടെത്തിയ നാട്ടുകാരാണ് ശ്രീജോ മരത്തില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഭാര്യ: റെനിജ. മക്കള്‍: അനന്തകൃഷ്ണന്, അനുശ്രീ.നായ്ക്കളെയും മറ്റു വളര്‍ത്തു മൃഗങ്ങളെയുംപരിശീലിപ്പിക്കുന്നതു കൂടാതെ ഉടമകള്‍ക്കുവേണ്ടി ഇവിടെ മൃഗങ്ങള്‍ക്ക് ദിവസ വാടകാടിസ്ഥാനത്തില് ഷെല്‍ട്ടറും ഒരുക്കിയിരുന്നു. ഉയര്‍ന്ന ഇനത്തിലുള്ള നായ്ക്കളും മറ്റും ഭക്ഷണം കിട്ടാതെ അവശനിലയിലായിട്ടുണ്ട്.