കോട്ടയo: ബാങ്കിന്റെ ഭീഷണിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തതില്‍ വന്‍ പ്രതിഷേധം. മൃതദേഹവുമായി കുടുംബാംഗങ്ങളും നാട്ടുകാരും ബാങ്ക് ഉപരോധിച്ചു.രണ്ട് മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ പൊലീസ് മേധാവിയെത്തി സംഭവത്തില്‍ നടപടി ഉറപ്പ് നല്കിയ ശേഷമാണ് അവസാനിപ്പിച്ചത്.
പ്രതിഷേധ മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബാങ്കിലേക്ക് കല്ലെറിഞ്ഞു. പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് അയ്മനം കുടയംപടി സ്വദേശി കെ.സി.ബിനു ആണ് ജീവനൊടുക്കിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരുമെന്ന് ജെയ്ക് സി. തോമസ് വ്യക്തമാക്കി. തിരുവഞ്ചൂരും സ്ഥലത്തെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു