പാലക്കാട്: കോവിഡ് സാമ്പത്തിക പ്രതിസന്ധി മൂലം മറ്റൊരു കര്ഷകന് കൂടി ജീവനൊടുക്കി. പാലക്കാട് കരിങ്കുളം സ്വദേശി കണ്ണന്‍കുട്ടി (56) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കൃഷിക്കായി കോവിഡ് കാലത്ത് ബ്ലേഡ് പലിശക്കാരില്‍ നിന്നും നാല് ലക്ഷം രൂപ ഇയാള്‍ വായ്പയെടുത്തിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത് തിരിച്ച് നല്കാന് സമ്മര്‍ദ്ദമുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.