റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി പുതുശേരി പുഷ്പരാജിന്റെ മകൻ വിപിൻ (34) ആണ് മരിച്ചത്.റിയാദില്‍ നിന്ന് 200 കിലോമീറ്റർ അകലെ അല്റൈനിലാണ് വാഹനാപകടമുണ്ടായത്.
ബുറൈദയില്‍ ഷിൻഡ്ലെർ ലിഫ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു. ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയ ഭാര്യ ആതിരയെ താമസസ്ഥലത്താക്കി തിരികെ വരുമ്പോഴായിരുന്നു അപകടം.
നടപടി ക്രമണങ്ങള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.