കോട്ടയം: മുണ്ടാറിലെ വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം കരിയാറില്‍ മുങ്ങി കാണാതായ രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
അപകടം സംഭവിക്കുന്നതിന് തൊട്ടുമുമ്പ്????????????
Posted by Sadiq Salim on Monday, July 23, 2018
മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകനും ആപ്പാന്‍ചിറ മെഗാസ് സ്റ്റുഡിയോ ഉടമയുമായ ആപ്പാഞ്ചിറ മാന്നാര്‍ പട്ടശേരിയില്‍ സജി മെഗാസ് (46),? ഡ്രൈവര്‍ തിരുവല്ല ഇരവിപേരൂര്‍ ഓതറ കൊച്ച് റാം മുറിയില്‍ ബിബിന്‍ (27)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ലേഖകന്‍ സജി (46)യുടെ മൃതദേഹം കണ്ടെത്തി
സജിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. ഉച്ചയോടെ ബിബിന്റെ മൃതദേഹവും കണ്ടെത്തി. ഫയര്‍ഫോഴ്സും കോട്ടയത്തുനിന്നും എറണാകുളത്തുനിന്നും എത്തിയ സ്കൂബാ ഡൈവ് യൂണിറ്റുകളും അഗ്നിശമന സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
കെവി കനാലില്‍നിന്ന് മൂന്നു കിലോ മീറ്റര്‍ അകലെനിന്നാണ് ബിബിന്റെ മൃതദേഹം കണ്ടെത്തിയത്.