ശ്രീനഗര്‍: ശ്രീനഗറിനടുത്ത് ബതാമാലു മേഖലയില്‍ തീവ്രവാദി ആക്രമണത്തില്‍ പെട്ട് ജവാന് കൊല്ലപ്പെട്ടു. ഇവിടെ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്.പി.എഫിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പിലാണ് ഒരു ജവാന് കൊല്ലപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.
ആക്രമണത്തില്‍ രണ്ട് ജവാന്മാര്ക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും, കൂടാതെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു തീവ്രവാദ സംഘടനകളും ഏറ്റെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.