കമ്മ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയുമായ ഇഎംഎസിന്റെ ഇളയ മകൻ എസ് ശശി(67) മുംബൈയിൽ അന്തരിച്ചു. മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചു.
ദേശാഭിമാനി ചീഫ് ഓഫീസർ മാനേജരായിരുന്നു. തിരുവനന്തപുരം ജനറൽ മാനേജർ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കേരളത്തിലെ എല്ലാ യൂണിറ്റുകളും ചുമതലപ്പെടുത്തി. 2000ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ് ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക് താമസം മാറ്റി. ഇഎംഎസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം. സിപിഐ എം ദേശാഭിമാനി മാനേജ്മെന്റ് ബ്രാഞ്ച് അംഗമായിരുന്നു.
ദേശാഭിമാനി ഡയറക്ടറായിരുന്ന കെ എസ് ഗിരിജയാണ് ഭാര്യ. മക്കൾ: അനുപമ, അപർണ ശശി മരുമക്കൾ: എ എം ജിഗീഷ് (ദി ഹിന്ദു, സ്പെഷ്യൽ കറസ്പോണ്ടന്റ്, ഡൽഹി), രാജേഷ് ജെ വർമ
പരേതയായ ആര്യ അന്തർജനമാണ് അമ്മ.ഡോ. മാലതി, പരേതനായ ഇ എം ശ്രീധരൻ, ഇ എം രാധ (വനിതാ കമ്മീഷൻ അംഗം) സഹോദരങ്ങൾ.