വാഷിംങ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയില്‍ കൊവിഡ് മരണം 2 ലക്ഷം കവിഞ്ഞു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയാണ് അമേരിക്കയിലെ കൊവിഡ് സ്ഥിതി സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. മുപ്പത്തി മൂവായിരത്തിലധികം പേരാണ് ന്യൂയോര്‍ക്കില്‍ മരിച്ചത്.
ന്യൂജഴ്സിയില്‍ പതിനാറായിരത്തിലധികവും ടെക്സസ്, കാലിഫോര്‍ണിയ ഫ്ലോറിഡ എന്നിവിടങ്ങളില്‍ പതിമൂവായിരത്തിലധികമാണ് കൊവിഡ് മരണസംഖ്യ. മെയ് മാസത്തനുശേഷം 4 മാസം കൊണ്ടാണ് മരണസംഖ്യ ഇരട്ടിയായത്. 68 ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയിലാകെ കൊവിഡ് ബാധിച്ചത്.